കുവൈത്ത് സിറ്റി:രാജ്യത്ത് പ്രവാസികളുടെ വെള്ളം, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി സർക്കാറിനോട് ശിപാർശ ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സാമ്പത്തിക വർഷത്തില്‍ പുതുക്കിയ നിരക്ക് നടപ്പാക്കാനാണ് കമ്മിറ്റി ശിപാര്‍ശയെന്നും റിപ്പോർട്ടിൽ പറയുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
50 മുതല്‍ 100 ശതമാനം വരെ താരിഫ് വര്‍ധിക്കുമെന്നാണ് സൂചനകള്‍. അധിക നിരക്ക് വിദേശികള്‍ക്ക് മാത്രമായി ബാധകമാക്കാനും കമ്മിറ്റി സര്‍ക്കാറിനോട് നിര്‍ദേശിച്ചതായാണ് സൂചന. നിലവില്‍ വെള്ളക്കരം 3,000 ഗാലന്‍ വരെ രണ്ട് ദീനാറും 6,000 ഗാലന്‍ വരെ മൂന്ന് ദീനാറും 6000 ഗാലനില്‍ കൂടുതലായാല്‍ നാല് ദീനാറുമാണ് ഈടാക്കുന്നത്.
സ്വദേശി വീടുകള്‍, വിദേശികള്‍ താമസിക്കുന്ന വീടുകളും അപ്പാർട്മെന്റും, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിങ്ങനെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാർശ സമർപ്പിച്ചിരിക്കുന്നത്.