GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഒമാന്റെ ദേശിയ ദിനത്തോടനുബന്ധിച്ച് ഗോ ഫസ്റ്റ് എയർ ലൈനിൻ്റെ മസ്കത്ത്-കണ്ണൂർ സെക്റ്ററുകളിൽ ഇനി മുതൽ 40 കിലോ ബാഗേജ്‌



മസ്കത്ത് : ഒമാന്റെ ദേശിയ ദിനത്തോടനുബന്ധിച്ച് കണ്ണൂർ സെക്റ്ററിലേക്ക് ലഗേജ്‌ കൊണ്ടുപോകുന്നതിന്റെ തൂക്കം വർധിപ്പിച്ച് ഗോ ഫസ്റ്റ് എയർ ലൈൻ. 30 കിലോ ഉണ്ടായിരുന്ന മസ്കത്ത്-കണ്ണൂർ സെക്റ്ററുകളിൽ ഇനി മുതൽ 40 കിലോ ബാഗേജ്‌ കൊണ്ടുപോകാം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹാൻഡ് ബാഗേജ്‌ ഏഴ് കിലോയ്ക്ക് പുറമെയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. നവംബർ മുതൽ ഡിസംബർ പതിനഞ്ചുവരെയുള്ള ദിവസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മറ്റു വിമാനകമ്പനികളും അനുകൂല്യങ്ങൾ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികൾ. നിലവിൽ കണ്ണൂരിൽനിന്ന് മസ്കത്തിലേക്കും തിരിച്ചും ആണ് ഗോ ഫാസ്റ്റ് സർവീസ് നേരിട്ട് സർവീസ് നടത്തുന്നത്.

ക്രിസ്മസ്, ന്യൂ ഇയർ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വൻ വർധനവാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഡിസംബർ മാസത്തിൽ 90 റിയാൽ മുതലാണ് കേരളത്തിലേക്കുള്ള യാത്ര നിരക്ക് നിരക്ക്. ഇനിയും ഉയരാനാണ് സാധ്യതയെന്നു ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!