ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
INDIA NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ഈ വര്‍ഷം ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. കൂടുതലും ഇന്ത്യക്കാർ

ദുബൈ: ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ 3.85 ദശലക്ഷം ദുബൈ സന്ദര്‍ശിച്ചത്. 162.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ദുബൈയിലെത്തിയത്. 20 ലക്ഷം പേരാണ് അക്കാലയളവില്‍ രാജ്യത്ത് എത്തിയത്.


എക്സ്പോ 2020 ഇതിന് ഒരു കാരണമാണ്. കൊവിഡ് മഹാമാരിക്ക് മുമ്പ് 2019ല്‍ 12.08 ദശലക്ഷം പേരാണ് ദുബൈയിലെത്തിയത്. ദുബൈ വിനോദസഞ്ചാര മേഖലയുടെ ശക്തമായ തിരിച്ചുവരവാണ് ഈ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!