GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ പുതിയ ട്രാഫിക് നിയമങ്ങളും ഫൈനുകളും അറിയാം


റിയാദ്: ഗതാഗത നിയമം പാലിക്കാതെ ട്രാക്ക് മാറിയാൽ 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റോഡുകളിൽ സുരക്ഷാ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് നിയമ വിരുദ്ധമായി ട്രാക്കുകൾ മാറുന്ന വാഹനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ രേഖപ്പെടുത്താൻ ക്യാമറകൾ അടങ്ങിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ടുണ്ടെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

സിഗ്നലുകളിൽ ശരിയായ രീതിയിൽ വാഹനങ്ങൾ നിർത്തുന്നത് വാഹന ഗതാഗതവും കാൽനടയാത്രക്കാരുടെ നീക്കവും സുഗമമാക്കാൻ സഹായിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. സിഗ്നലുകളിൽ തെറ്റായ നാലു കാര്യങ്ങൾ ഒഴിവാക്കണം. ട്രാക്ക് മാറാൻ വേണ്ടി ഓവർടേക്ക് ചെയ്യൽ, കാൽനടയാത്രക്കാർക്കുള്ള സീബ്ര ക്രോസിംഗിൽ വാഹനം നിർത്തൽ, ഹോൺ ദുരുപയോഗം, റോഡിൽ കുറുകെ നിർത്തൽ എന്നിവയാണ് സിഗ്നലുകളിൽ ഒഴിവാക്കേണ്ടതെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!