റിയാദ്: സൗദിയിൽ സ്ഥാപിച്ച പുതിയ കാർ കമ്പനിയായ സൈർ 2025 ൽ ഇലക്ട്രിക് കാറുകൾ വിപണിയിലിറക്കും. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും ഫോക്‌സ്‌കോൺ കമ്പനിയുടെയും സംയുക്ത പദ്ധതിയാണ് സൈർ കമ്പനി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വൈദ്യുത കാർ നിർമാണത്തിന് ഉപയോഗിക്കാൻ ഇലക്ട്രിക് കാറുകളുമായി ബന്ധപ്പെട്ട സാങ്കേതിക ഘടകങ്ങളുടെ ലൈസൻസുകൾ ബി.എം.ഡബ്ല്യു കമ്പനിയിൽ നിന്ന് സൈർ കമ്പനിക്ക് ലഭിക്കും.
ഇലക്ട്രിക് കാറുകൾക്കാവശ്യമായ വൈദ്യുതി സംവിധാനം ഫോക്‌സ്‌കോൺ കമ്പനി വികസിപ്പിക്കും. ഇവ പൂർണമായും രൂപകൽപന ചെയ്ത് നിർമിക്കുക സൗദിയിലായിരിക്കും. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി കാറുകൾ ഗുണനിലവാര പരിശോധനക്ക് വിധേയമാക്കും.
സെഡാനുകളും എസ്.യു.വികളും ഉൾപ്പെടെ സെൽഫ് ഡ്രൈവിംഗ് പോലുള്ള നൂതന സാങ്കേതിക സംവിധാനങ്ങളുള്ള ഇലക്ട്രിക് കാറുകൾ കമ്പനി രൂപകൽപന ചെയ്ത് നിർമിക്കും. സൗദിയിലും മധ്യപൗരസ്ത്യ ദേശത്തും വിൽക്കുകയും ചെയ്യും. സൈർ ഇലക്ട്രിക് കാറുകൾ 2025 ൽ വിൽപനക്ക് ലഭ്യമാകും.