GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ കഴിഞ്ഞ വർഷം പിടികൂടിയത് 1301 ബിനാമി കേസുകൾ


റിയാദ് : വാണിജ്യ മന്ത്രാലയം കഴിഞ്ഞ വർഷം നടത്തിയ പരിശോധനകളിലും അന്വേഷണങ്ങളിലും കണ്ടെത്തിയത് 1301 ബിനാമി ബിസിനസ് കേസുകൾ. 212 വാണിജ്യ വഞ്ചന കേസുകളും കഴിഞ്ഞ കൊല്ലം കണ്ടെത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രാഥമികാന്വേഷണങ്ങൾ പൂർത്തിയാക്കി നിയമ നടപടികൾക്ക് ഈ കേസുകൾ മന്ത്രാലയം പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

കഴിഞ്ഞ വർഷം വാണിജ്യ മന്ത്രാലയം 1403 ഓൺലൈൻ സ്റ്റോറുകൾക്ക് ലൈസൻസുകൾ അനുവദിച്ചു. 52 കോടിയോളം ഉൽപന്നങ്ങൾ പ്രത്യേക ഓഫറുകളിൽ വിൽപന നടത്താനും ലൈസൻസുകൾ അനുവദിച്ചു. കഴിഞ്ഞ കൊല്ലം ഉപയോക്താക്കളിൽ നിന്ന് 14,42,155 പരാതികൾ മന്ത്രാലയത്തിന് ലഭിച്ചു. ഇതിൽ 7,93,813 പരാതികൾ മന്ത്രാലയം സ്വീകരിച്ചു. കഴമ്പില്ലാത്ത പരാതികൾ തള്ളി.

പരാതികളുടെ അടിസ്ഥാനത്തിൽ 2,78,494 ഫീൽഡ് പരിശോധനകൾ നടത്തി. നിയമ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വ്യാപാര സ്ഥാപനങ്ങളിൽ 6,71,951 ഫീൽഡ് പരിശോധനകളും നടത്തി. നിത്യോപയോഗ വസ്തുക്കളുടെ വിലകൾ നിരീക്ഷിക്കാൻ വ്യാപാര സ്ഥാപനങ്ങളിൽ 18,617 ഫീൽഡ് പരിശോധനകളും കഴിഞ്ഞ വർഷം നടത്തി.

കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 13,88,035 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുണ്ട്. ഇതിൽ 11,81,066 എണ്ണം വ്യക്തിഗത സ്ഥാപനങ്ങളും 2,06,969 എണ്ണം കമ്പനികളുമാണ്. ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കാൻ 36,824 സ്ഥാപനങ്ങൾക്കും ലൈസൻസുകളുള്ളതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!