പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിച്ചാൽ 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ മെയിൻ റോഡുകളിലൂടെ ഓടിക്കുന്നത് ഗതാഗത നിയമ ലംഘനമാണ്.
സൗദി: പൗരന്മാർക്കും പരിസ്ഥിതിക്കും സംരക്ഷണം നൽകാൻ അനിവാര്യ സന്ദർഭങ്ങളിൽ വാഹനങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികളും റിപ്പയറുകളും നടത്തണം.
ഇസ്തിമാറയുടെയും ഉടമയുടെ തിരിച്ചറിയൽ കാർഡിന്റെയും കാലാവധി അവസാനിച്ചാൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കില്ല.
കാലാവധിയുള്ള തിരിച്ചറിയൽ കാർഡ് ഉള്ള വ്യക്തിയുടെ പേരിലേക്കു മാത്രമേ വാഹനത്തിന്റെ ഉടമസ്ഥവകാശം മാറ്റാൻ സാധിക്കുകയുള്ളൂ. തൊട്ടടുത്ത അംഗീകൃത കാർ ഷോറൂം വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം വഴിയോ വാഹനങ്ങളുടെ ഉടമസ്ഥാവകാശം പിതാവിന്റെ പേരിൽ നിന്ന് മകന്റെ പേരിലേക്ക് എളുപ്പത്തിൽ മാറ്റാൻ സാധിക്കും. വാഹനങ്ങളുടെ ഡോർ തുറന്നിട്ട നിലയിൽ നിർത്തിയിട്ട് പുറത്തു പോകുന്നതും ഓഫാക്കാതെ നിർത്തിയിട്ട് പുറത്തു പോകുന്നതും ഗതാഗത നിയമ ലംഘനമാണ്. പുറത്തിറങ്ങുമ്പോൾ എൻജിൻ ഓഫ് ചെയ്തിട്ടുണ്ടെന്നും ഡോറുകൾ നന്നായി അടച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു