റിയാദ്: സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലെയും മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സെന്ററുകളില്‍ (ഫഹ്‌സുദ്ദൗരി) വാഹന പരിശോധനക്കുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഏര്‍പ്പെടുത്തി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാഹന പരിശോധനാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന വാഹന ഉടമകളുടെ സമയവും അധ്വാനവും ലാഭിക്കാന്‍ ലക്ഷ്യമിട്ടാണ് സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
ഏറ്റവും അടുത്തുള്ള വാഹന പരിശോധനാ കേന്ദ്രങ്ങള്‍ അറിയാനും അനുയോജ്യമായ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും വാഹന ഉടമകളെ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സഹായിക്കും.
വാഹന പരിശോധന പൂര്‍ത്തിയായാല്‍ ബന്ധപ്പെട്ട വകുപ്പുകളുമായുള്ള സംയോജനത്തിലൂടെ പരിശോധനാ റിപ്പോര്‍ട്ട് ഉപയോക്താക്കള്‍ക്ക് ഇലക്‌ട്രോണിക് രീതിയില്‍ അയച്ചുകൊടുക്കും.
പീരിയോഡിക്കല്‍ വാഹന പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണമെന്ന് സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.
നിലവില്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് എടുക്കാതെയും വാഹന പരിശോധന ലഭ്യമാണ്.
ഓണ്‍ലൈനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന നടപടിക്രമങ്ങള്‍ പിന്തുടരുക:
1. https://www.mvpi.com.sa/en എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക.
2. വെബ് സൈറ്റിനെ ഇംഗ്ലീഷിലേക്കോ അറബിയിലേക്കോ മാറ്റുക
3. Book Appointment എന്ന ബട്ടണില്‍ അമര്‍ത്തിയ ശേഷം വീണ്ടും Book Appointment എന്നത് സെലക്ട് ചെയ്യുക.
4. വാഹന ഉടമയുടെ വിവരങ്ങളും, വാഹനത്തിന്റെ വിവരങ്ങളും നല്‍കുക.
5. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ തരം (െ്രെപവറ്റ് വാഹനം, പൊതു ട്രാന്‍സ്‌പോര്‍ട്ട് വാഹനം) തുടങ്ങിയവ തെരഞ്ഞെടുക്കുക.
6. ശേഷം വാഹനത്തിന്റെ തരം, പരിശോധന തരം എന്നിവ തെരഞ്ഞെടുക്കുക.
7. തുടര്‍ന്ന് സര്‍വീസ് സെന്ററില്‍ ക്ലിക്ക് ചെയ്ത് പരിശോധന കേന്ദ്രവും, പരിശോധന സ്ഥലവും തെരഞ്ഞെടുക്കുക.
8. ശേഷം വാഹനവുമായി പരിശോധനക്കെത്തേണ്ട തിയതിയും, സമയവും ലഭിക്കുന്നതാണ്.