GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഊര്‍ജ മേഖലയില്‍ ഇന്ത്യയുമായി സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ സഊദി അറേബ്യ

റിയാദ്: ഊര്‍ജ മേഖലയില്‍ ഇന്ത്യയുമായി സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ സഊദി അറേബ്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭരണാധികാരി സല്‍മാന്‍ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

സഊദി അറേബ്യയുടെ പുതിയ തീരുമാനം ഇരു രാജ്യങ്ങളുമായുള്ള സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർത്തും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തി ധാണാപത്രം ഒപ്പുവെച്ച് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കരാറിന്റെ അന്തിമ കോപ്പി മന്ത്രിസഭക്ക് സമര്‍പ്പിക്കാന്‍ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ സുപ്രീം കൗണ്‍സില്‍ ഓഫ് സ്‌പേസ് സ്ഥാപിക്കാനും കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്റെ പേര് കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ എന്നാക്കി മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു.

പരിസ്ഥിതി മേഖലയില്‍ പരസ്പര സഹകരണത്തിന് ഒമാനുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രിയെയും അള്‍ജീരിയയുമായി നിക്ഷേപ പ്രോത്സാഹന കരാര്‍ ഒപ്പുവെക്കാന്‍ നിക്ഷേപ മന്ത്രിയെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!