**
??????
*GROUP LINK KSA JOB’S NEWS ⬇️⬇️⬇️?️*
ജിദ്ദ- ഒരു ഫോണ്‍ കോളിലൂടെ ജിദ്ദയിലെ പ്രവാസിക്ക് ബാങ്കിലെ സമ്പാദ്യം മുഴുവന്‍ നഷ്്ടമായി. ഹൈദരാബാദ് സ്വദേശിയായ മുതിര്‍ന്ന എഞ്ചിനീയറാണ് തട്ടിപ്പിനിരയായത്.
തവക്കല്‍ന അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് പറഞ്ഞാണ് തട്ടിപ്പുകാരന്‍ വിളിച്ചതെന്ന് ഇദ്ദേഹം പറയുന്നു. മന്ത്രാലയം ഉപയോക്താക്കളുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയതിനാല്‍ വ്യക്തിവിവരങ്ങളൊന്നും നല്‍കിയില്ല. പക്ഷേ തന്റെ ഫോണില്‍ ലഭിച്ച ഒരു ഒ.ടി.പി പറഞ്ഞുകൊടുത്തു.
അടുത്ത ദിവസവും തട്ടിപ്പുകാരന്‍ വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ വൈകുന്നേരത്തോടെ ഫോണിന്റെ പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്ന് മൊബൈല്‍ കമ്പനിയെ സമീപിച്ചപ്പോള്‍ സിം കാര്‍ഡ് മറ്റൊരു ടെലികോം ദാതാവിലേക്ക് മാറ്റിയ വിവരമാണ് ലഭിച്ചത്. തട്ടിപ്പുകാരന്‍ അതേ നമ്പറിലുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് സിം സ്വന്തമാക്കി എല്ലാ ഇടപാടുകള്‍ക്കും ഉപയോഗിക്കുകയായിരുന്നു.
തട്ടിപ്പിനിരയായയാള്‍ ബാങ്ക് സന്ദര്‍ശിച്ചെങ്കിലും സമയം വൈകിയിരുന്നു. അപ്പോഴേക്കും ബാങ്കിലെ മുഴുവന്‍ സമ്പാദ്യവും അപ്രത്യക്ഷമായിരുന്നു. തട്ടിപ്പ് സംബന്ധിച്ച് പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകാരെ കുറിച്ച് സൗദി അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കാറുണ്ട്. തങ്ങളുടെ തന്ത്രപ്രധാന വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്നാണ് സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെടുന്നത്.
ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആളുകളെ വിളിച്ച് തട്ടിപ്പ് നടത്തിയിരുന്ന ഏഴംഗ സംഘം കഴിഞ്ഞ ദിവസം റിയാദില്‍ അറസ്റ്റിലായിരുന്നു.
ഒരു സൗദി പൗരനും ആറ് ഏഷ്യന്‍ പൗരന്മാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ സംഘത്തിന്റെ പക്കല്‍ 2000 വിരലടയാളങ്ങളും കണ്ടെത്തി