പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റിയും സൗദിയയും തമ്മിൽ ധാരണാപത്രം
റിയാദ്- സൗദി വനിതകളെ ശാക്തീകരിക്കാനും വ്യോമയാന മേഖലയിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കാനും കൂടുതൽ സഹകരണത്തിന് വഴിയൊരുക്കി പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റിയും ദേശീയ വിമാന കമ്പനിയായ സൗദിയയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
ഇതിന്റെ ഭാഗമായി സൗദിയയും പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റിയും സഹകരിച്ച് വ്യോമയാന മേഖലയിലെ നിരവധി തൊഴിലുകളിൽ വൈവിധ്യമാർന്ന പരിശീലന പ്രോഗ്രാമുകൾ വികസിപ്പിച്ച് നടപ്പാക്കും. പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റി അപ്ലൈഡ് കോളേജ് ഡീൻ ഡോ.നൂറ അൽമത്‌റഫിയും സൗദിയ ഗ്രൂപ്പിൽ മാനവശേഷി കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജനറൽ റാനിയ ബിൻത് സാമി അൽ തുർക്കിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സൗദിയ ഗ്രൂപ്പിനും ഗ്രൂപ്പിനു കീഴിലെ കമ്പനികളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ പരിശീലന പ്രോഗ്രാമുകൾക്ക് രൂപം നൽകാൻ സംയുക്ത അക്കാദമിക സഹകരണം, പ്രിൻസസ് […]