പ്രവാസികൾ ശ്രദ്ധിക്കുക സൗദിയിൽ വ്യാജ ടാക്സിക്കെതിരെ കർശനമായ അറസ്റ്റ് 12 ഓളം പേരെ അറസ്റ്റ് ചെയ്തു തർഹീറ്റിലേക്ക് മാറ്റി
തുറൈഫ്- വ്യാജ ടാക്‌സി വേട്ടയിൽ നിരവധി പേർ അറസ്റ്റിൽ. ഇവരെ പിഴയീടാക്കി ഉടൻ നാടുകടത്തും. ഒക്ടോബർ 17 തിങ്കളാഴ്ച മുതൽ തുറൈഫ് നഗരത്തിൽ പോലീസ് ആരംഭിച്ച അനധികൃത ടാക്‌സി വേട്ടയിൽ ഒരു ഡസനിലധികം പേരാണ് പോലീസിന്റെ വലയിലായത്. പിടിക്കപ്പെട്ട എല്ലാവരെയും ഉടനടി നേരിട്ട് അറാറിലെ തർഹീൽ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് സാധാരണ ഒരാളെ പിടിച്ചാൽ തുറൈഫ് പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോകുന്നത്. എന്നാൽ ഇത് നേരിട്ട് തന്നെ അറാറിലേക്കും പിന്നീട് റിയാദിലേക്കോ തബൂക്കിലേക്കോ മാറ്റി അവിടുന്ന് അതാത് […]