സൗദിയിൽ റെയ്ഡ് ശക്തം; ഒരാഴ്ചത്തെ കണക്കുകൾ പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം
ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു.കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 17,255 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 9763 പേർ ഇഖാമ നിയമ ലംഘകരും 2581 പേർ തൊഴിൽ നിയമ ലംഘകരും 4911 പേർ അതിർത്തി നിയമ ലംഘകരുമാണ്.അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 585 പേർ പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 48% യമനികളും 49% എത്യോപ്യക്കാരും 3% മറ്റു രാജ്യക്കാരും ആണ്. […]