ദുബായ് : രാജ്യത്ത് നികുതി അടയ്ക്കുന്നതിനുള്ള ഇ-ദിര്‍ഹം സംവിധാനം നിര്‍ത്തലാക്കിയതായി യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. ഒക്ടോബര്‍ 30 മുതല്‍ ഈ സംവിധാനം നിര്‍ത്തിയതായാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. പകരം ഫസ്റ്റ് അബൂദാബി ബാങ്കിന്റെ സ്മാര്‍ട്ട് പെയ്‌മെന്റ് സംവിധാനമായ മഗ്നത്തീ വഴിയാണ് നികുതി അടക്കേണ്ടതെന്നും അതോറിറ്റി അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും കാര്യക്ഷമവുമായ പേയ്മെന്റ് സേവനം ഉറപ്പാക്കുന്നതിന് പുതു തലമുറ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്കായി വിപുലമായ സോഫ്റ്റ്വെയര്‍ പരിഹാരമാണ് മഗ്നത്തീ നല്‍കുന്നത്. മഗ്‌നത്തീ സ്മാര്‍ട്ട് പേയ്മെന്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ നികുതി ബാധ്യതകള്‍ ആ പ്ലാറ്റ്ഫോമം വഴി അടയ്ക്കാന്‍ സാധിക്കുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു.
സര്‍ക്കാര്‍ പേയ്മെന്റുകള്‍ക്കായി ഇ-ദിര്‍ഹാം സംവിധാനം ഉപയോഗിക്കുന്നത് നിര്‍ത്താനും യുഎഇയിലെ മറ്റ് അംഗീകൃത പേയ്മെന്റ് ഓപ്ഷനുകള്‍ ഉപയോഗിച്ച് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് അടയ്ക്കുന്നതിന് സംവിധാനം ഒരുക്കാനുമുള്ള ധനമന്ത്രാലയത്തിന്റെ തീരുമാന പ്രകാരമാണ് ഈ നടപടിയെന്ന് അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ളതും അവര്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറാനുള്ള തീരുമാനത്തിന്റെ ഭാഗവുമാണിത്.
ഫെഡറല്‍ ടാക്‌സ് അതോറിറ്റി വെബ്സൈറ്റിലെ ഇ-സേവന പോര്‍ട്ടലിലൂടെ ലഭ്യമായ ഇലക്ട്രോണിക് ടാക്‌സ് പെയ്മെന്റ് പ്ലാറ്റ്ഫോം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ മറ്റ് നിരവധി പേയ്മെന്റ് ഓപ്ഷനുകള്‍ നല്‍കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു. അവയിലൊന്നാണ് ജനറേറ്റഡ് ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ നികുതി ദായകര്‍ക്കും നല്‍കുന്ന ഈ സംവിധാനത്തിലൂടെ നികുതിദായകര്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അതോറിറ്റിയിലേക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യാന്‍ കഴിയും. യുഎഇയിലും വിദേശത്തുമുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് അതോറിറ്റിയിലേക്ക് പണം കൈമാറാന്‍ ഈ സംവിധാനമാണ് ഉപയോഗിക്കുന്നത്. കൂടാതെ മൂല്യവര്‍ദ്ധിത നികുതി (വാറ്റ്), എക്‌സൈസ് നികുതി, മറ്റ് നികുതികള്‍ എന്നിവ അടയ്ക്കാനും ഈ സംവിധാനം ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
———————————————-
?? ?? ?? ?? ?? ??
_വാർത്തകൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ…_
Group link ???????
https://chat.whatsapp.com/D6I7zqOPPayA80jQOQcC0B
➖➖➖➖➖➖➖➖➖