റിയാദ്: 2022 രണ്ടാം പാദത്തിന്റെ അവസാനത്തിൽ ഗൾഫ് ഇതര വിദേശ നിക്ഷേപകരുടെ വിപണിയിലെ ഉടമസ്ഥാവകാശത്തിന്റെ മൂല്യം 28% ഉയർന്നതായി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) ശനിയാഴ്ച അറിയിച്ചു.
സാമ്പത്തിക വിപണിയിലെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥത മൂല്യം 2021 ലെ അതേ പാദത്തെ അപേക്ഷിച്ചാണ് 28% വർദ്ധിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2021 ലെ ഇതേ കാലയളവിൽ 276 ബില്യൺ റിയാൽ ആയിരുന്നു ഉടമസ്ഥാവകാശ മൂല്യമെങ്കിൽ ഇപ്പോഴത് 354 ബില്യൺ ആയാണ് ഉയർന്നത്.
യോഗ്യരായ നിക്ഷേപകർക്ക് നിക്ഷേപത്തിന്റെ 80% സ്വന്തമായുണ്ട്, അതേസമയം തന്ത്രപരമായ പങ്കാളികളുടെ ശതമാനം 16%, റസിഡന്റ് നിക്ഷേപകർ 3%, സ്വാപ്പ് കരാറുകൾ 1%, നിയന്ത്രിത പോർട്ട്‌ഫോളിയോകൾ 0.01% എന്നിങ്ങനെയാണ് കണക്കുകൾ.