സൗദിയിൽ നിന്ന് റി എൻട്രി വിസയിലും ഫൈനൽ എക്സിറ്റ് വിസയിലും പുറത്ത് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ പാസ്പോർട്ടിൽ എത്ര കാലാവധി വേണമെന്നത് സംബന്ധിച്ച് ജവാസാത്ത് വിശദീകരണം നൽകി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റി എൻട്രി വിസ ഇഷ്യു ചെയ്യാൻ പ്രവാസികളുടെ പാസ്പോർട്ടിനു ചുരുങ്ങിയത് 90 ദിവസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നതാണു നിയമം.
അതേ സമയം ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ പാസ്പോർട്ടിനു ചുരുങ്ങിയത് 60 ദിവസമെങ്കിലും കാലാവധി വേണമെന്നാണു നിയമം.
അതോടൊപ്പം, സൗദിയിൽ നിന്ന് പുറത്ത് പോയ തൊഴിലാളിയുടെ ഇഖാമാ കാലാവധി അവസാനിച്ചാൽ സ്പോൺസർക്ക് സൗദിയിൽ നിന്ന് ആവശ്യമായ തുകയടച്ച് കാലാവധി നീട്ടാൻ സാധിക്കുമെന്ന് ജവാസാത്ത് ആവർത്തിച്ച് വ്യക്തമാക്കി.