ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യാചകർക്കും അനധികൃത തെരുവുകച്ചവടക്കാർക്കും എതിരായ നടപടി ശക്തമാക്കി ഷാർജ പൊലീസ്.


ഷാർജ : യാചകർക്കും അനധികൃത തെരുവുകച്ചവടക്കാർക്കും എതിരായ നടപടി ശക്തമാക്കി ഷാർജ പൊലീസ്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ആയിരത്തിലേറെ പേരാണ് പൊലീസ് കാമ്പയിനിൽ പിടിയിലായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാചകർ, നിയമവിരുദ്ധമായി വെള്ളക്കുപ്പികൾ, സിഗരറ്റുകൾ, നമസ്കാര പായകൾ തുടങ്ങിയവ വിൽക്കുന്നവർ എന്നിങ്ങനെ 875 പുരുഷന്മാരും 236 സ്ത്രീകളും ഈ വർഷം പിടിയിലായതായി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഇവരിൽ 166 പേർ പിടിയിലായത് റമദാൻ മാസത്തിലാണ്. ചില യാചകർ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളുമായാണ് ഭിക്ഷ യാചിക്കാൻ ഇറങ്ങുന്നതെന്നും ജനങ്ങളെ വഞ്ചിക്കുകയാണെന്നും പൊലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഷാർജ പൊലീസിന്‍റെ പ്രത്യേക സംഘംതന്നെ ഇത്തരക്കാരെ പിടികൂടുന്നതിന് പ്രവർത്തിക്കുന്നുണ്ട്. ദിവസം മുഴുവൻ നിരീക്ഷണം നടത്തുന്ന സംഘം എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളെയും തടയുന്നതിനാണ് നടപടി സ്വീകരിക്കുന്നത്. യാചന പലപ്പോഴും മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. യാചകരെ പിടികൂടിയതോടെ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കുറ്റവാളികളെ കുറിച്ച് ഷാർജ താമസക്കാർക്ക് പൊലീസിനെ വിവരമറിയിക്കാൻ അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്. 901 എന്ന നമ്പറിലോ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്മെന്‍റിന്‍റെ ഹോട്ട്‌ലൈനായ 80040ലോ വിളിച്ച് റിപ്പോർട്ട് ചെയ്യാം. പൊലീസിന്‍റെ വെബ്സൈറ്റ് വഴിയോ സ്മാർട് ആപ്ലിക്കേഷൻ വഴിയോ പരാതി നൽകാനും കഴിയും. യു.എ.ഇയിൽ ഭിക്ഷാടനത്തിനിടെ പിടിയിലായാൽ മൂന്നുമാസം തടവും കുറഞ്ഞത് 5,000 ദിർഹം പിഴയുമാണ് ശിക്ഷ. ഭിക്ഷാടകരുടെ സംഘങ്ങളെ നയിക്കുന്നവർക്കും രാജ്യത്തിന് പുറത്തുനിന്ന് ആളുകളെ ഭിക്ഷാടനത്തിനായി റിക്രൂട്ട് ചെയ്യുന്നവർക്കും ആറുമാസം തടവും 1,00,000 ദിർഹം വരെ പിഴയും ലഭിക്കും.
ഷാർജയിലെ പൊലീസ് നടപടി ശക്തമായതോടെ ഭിക്ഷാടകരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!