ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

ലോകകപ്പ് കാണാനെത്തുന്നവർക്ക് സൗദി സന്ദർശനത്തിനും സേവനത്തിനും പുതിയ പ്ലാറ്റ്‌ഫോം


റിയാദ് : ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ വീക്ഷിക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്ക് സൗദി സന്ദർശനത്തിനും സൗദി പൗരന്മാർക്കും രാജ്യത്ത് കഴിയുന്ന വിദേശികൾക്കും സൗദിയിലെത്തുന്ന ടൂറിസ്റ്റുകൾക്കും ലോകകപ്പ് കളികൾ വീക്ഷിക്കാനും ആവശ്യമായ ലോജിസ്റ്റിക് സേവനങ്ങൾ നൽകാൻ ലക്ഷ്യമിട്ട് സൗദി ടൂറിസം അതോറിറ്റി ‘ഹിയർ ഫോർ യു’ എന്ന പേരിൽ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഭ്യന്തര, സ്‌പോർട്‌സ്, ഗതാഗത-ലോജിസ്റ്റിക് സർവീസ് മന്ത്രാലയങ്ങളുമായും പൊതുഗതാഗത അതോറിറ്റിയുമായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായും സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായും മതാറാത്ത് ഹോൾഡിംഗ് കമ്പനിയുമായും സഹകരിച്ചാണ് പുതിയ പ്ലാറ്റ്‌ഫോം സൗദി ടൂറിസം അതോറിറ്റി ആരംഭിച്ചിരിക്കുന്നത്.

ഖത്തറിലെ സ്റ്റേഡിയങ്ങളിൽ എത്തി ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ വീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും ടൂറിസ്റ്റുകൾക്കും ആവശ്യമായ വിവരങ്ങളും നിർദേശങ്ങളും സേവനങ്ങളും പ്ലാറ്റ്‌ഫോം വഴി നൽകും. സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇവിടങ്ങളിൽ നടക്കുന്ന പരിപാടികളും എളുപ്പത്തിൽ അറിയാനും ടൂറിസ്റ്റുകളെയും ഫുട്‌ബോൾ ആരാധകരെയും പ്ലാറ്റ്‌ഫോം സഹായിക്കും.

അതേസമയം, ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ വീക്ഷിക്കാൻ എത്തുന്ന പതിനായിരക്കണക്കിന് ഫുട്‌ബോൾ പ്രേമികളെ സൗദിയിലേക്ക് ആകർഷിക്കാൻ സൗദി അറേബ്യക്കും ഖത്തറിനുമിടയിൽ വിമാന സർവീസുകൾ പല മടങ്ങായി വർധിപ്പിക്കുമെന്നും കര മാർഗമുള്ള യാത്ര എളുപ്പമാക്കുമെന്നും ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ് പറഞ്ഞു. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന കാലത്ത് സൗദി അറേബ്യക്കും ഖത്തറിനുമിടയിൽ പ്രതിവാരം 240 ഓളം വിമാന സർവീസുകൾ വീതമുണ്ടാകും.

ഖത്തറിൽ നിന്ന് കരമാർഗം സൗദിയിൽ എത്താൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഖത്തറിനോട് ഏറ്റവും അടുത്തു കിടക്കുന്ന കിഴക്കൻ സൗദിയിലെ നഗരങ്ങളിൽ നിന്നും റിയാദിൽ നിന്നും സൗദി, ഖത്തർ അതിർത്തിയിലേക്കുള്ള റോഡുകൾ നവീകരിച്ചിട്ടുണ്ട്.

ഈ റോഡുകളിലെ പെട്രോൾ ബങ്കുകൾ വികസിപ്പിക്കുകയും ഇന്റർനെറ്റ് സേവനം മെച്ചപ്പെടുത്തുകയും ആംബുലൻസ് സേവനം അടക്കം ആരോഗ്യ പരിചരണ സേവനങ്ങളുടെ സുസജ്ജത ഉയർത്തുകയും ചെയ്തിട്ടുണ്ട്. സൗദി, ഖത്തർ അതിർത്തിയിൽ പുതിയ അതിർത്തി പോസ്റ്റ് തുറന്നിട്ടുണ്ട്.

യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പത്തു ട്രാക്കുകളുള്ള ഇവിടെ യാത്ര നടപടികൾ പൂർത്തിയാക്കാൻ പത്തു മിനിറ്റിലധികം എടുക്കില്ല.
സൗദി അറേബ്യക്കും ഖത്തറിനുമിടയിൽ കരമാർഗമുള്ള യാത്ര എളുപ്പമാക്കിയത് ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ വീക്ഷിക്കാനെത്തുന്നവർക്ക് സൗദിയിൽ താമസിക്കാൻ അവസരം നൽകും. ലോകകപ്പ് നടക്കുന്ന കാലത്ത് ദോഹയിൽ പാർപ്പിട വാടക കൂടുതലായിരിക്കും. ലോകകപ്പ് മത്സര കാലത്ത് ദോഹയിൽ പത്തു ലക്ഷത്തിലേറെ ഫുട്‌ബോൾ പ്രേമികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫുട്‌ബോൾ പ്രേമികളെ സ്വാഗതം ചെയ്യാൻ ഗതാഗതം, യാത്ര, വിമാന കമ്പനികൾ, എയർപോർട്ടുകൾ, അതിർത്തി പോസ്റ്റുകൾ, ആരോഗ്യ പരിചരണം, ടെലികോം സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പൂർണ സുസജ്ജമാണെന്ന് ടൂറിസം മന്ത്രി പറഞ്ഞു.
ലോകത്തെങ്ങും നിന്നുള്ള ടൂറിസ്റ്റുകളെ സൗദിയിലേക്ക് സ്വാഗതം ചെയ്യാൻ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതു വരെ കാത്തിരിക്കാനാകില്ല. ഫുട്‌ബോൾ പ്രേമികളെ സൗദിയിലേക്ക് ആകർഷിക്കാൻ യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലുമുള്ള ടൂറിസം കമ്പനികളുമായി സഹകരിച്ചുവരികയാണ്.

ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ വീക്ഷിക്കാൻ എത്തുന്ന പതിനായിരക്കണക്കിന് ഫുട്‌ബോൾ പ്രേമികളെ സൗദിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടൂറിസം മന്ത്രി പറഞ്ഞു.
ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ എത്തുന്നവർക്ക് ഖത്തർ അനുവദിക്കുന്ന നിർബന്ധിത ഹയ്യാ കാർഡ് നേടുന്നവർക്ക് 60 ദിവസ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസ സൗദി അറേബ്യ സൗജന്യമായി അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്. ഖത്തറിൽ പ്രവേശിക്കുന്നതിനു മുമ്പു തന്നെ ഇവർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ കഴിയും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!