GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇഖാമ പുതുക്കുന്നതിനും എടുക്കുന്നതിനും ലെവി റദ്ദാക്കുന്നതിനും ഖിവ പോര്‍ട്ടലില്‍ സൗകര്യമേര്‍പ്പെടുത്തി



റിയാദ്: ഇഖാമ പുതുക്കുന്നതിനും എടുക്കുന്നതിനും മുന്നോടിയായി ലെവിയടക്കുന്നതിന് ഇഷ്യു ചെയ്യുന്ന സദാദ് നമ്പര്‍ റദ്ദാക്കാന്‍ ഖിവ പോര്‍ട്ടലില്‍ സൗകര്യമേര്‍പ്പെടുത്തിയതായും ഇതിന് വേണ്ടി ആരും മന്ത്രാലയ ഓഫീസില്‍ ഹാജറാകേണ്ടതില്ലെന്നും മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുവരെ ലേബര്‍ കാര്‍ഡിനും ലെവിക്കുമുള്ള സദാദ് നമ്പര്‍ ഖിവ സിസ്റ്റം വഴി ഇഷ്യു ചെയ്താല്‍ അത് റദ്ദാവാന്‍ രണ്ടാഴ്ച സമയമെടുത്തിരുന്നു. അല്ലെങ്കില്‍ മന്ത്രാലയത്തില്‍ നേരിട്ട് പോയി കാന്‍സല്‍ ചെയ്യേണ്ടിയിരുന്നു.

എന്നാല്‍ ഇനി മുതല്‍ ഖിവ പോര്‍ട്ടല്‍ വഴി തന്നെ സദാദ് നമ്പര്‍ കാന്‍സല്‍ ചെയ്യാം. സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!