ദോഹ : വിദേശികള്‍ക്ക് അറബി ഭാഷ പഠനത്തിന് വഴിയൊരുക്കാന്‍ സൗജന്യ ഓണ്‍ലൈന്‍ അറബി കോഴ്സുമായി ഖത്തര്‍ യൂണിവേഴ്സിറ്റി. ഖത്തറിനും ലോകത്തിനുമിടയില്‍ ആശയവിനിമയത്തിന്റെ പുതിയ പാലം പണിയുകയാണ് സൗജന്യ കോഴ്‌സുകളിലൂടെ ലക്ഷ്യമിടുന്നതെന്ന പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് യൂനിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറബിക് ഫോര്‍ നോണ്‍ അറബിക് സ്പീക്കേഴ്സ് കോഴ്സ്, ഹ്യൂമന്‍ ബീയിംഗ് ഇന്‍ ഇസ്ലാം കോഴ്സ്, ഖത്തര്‍ ഹിസ്റ്ററി ആന്റ് ഹെറിറ്റേജ് കോഴ്സ് എന്നീ മൂന്ന് ഓണ്‍ലൈന്‍ കോഴ്സുകളാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. 2019ലെ അമീരി ഉത്തരവ് പ്രകാരം അറബി ഭാഷയുടെ സംരക്ഷണവും പ്രചാരണവും സംബന്ധിച്ച ഏഴാം നമ്പര്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഖത്തര്‍ സര്‍വകലാശാലയുടെ നടപടി.
നിലവില്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ‘അറബിക് ഫോര്‍ നോണ്‍നേറ്റീവ് സ്പീക്കേഴ്സ് സെന്റര്‍’ വഴി 35ലധികം രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ അറബി ഭാഷ പഠിക്കുന്നുണ്ട്. വിദേശികളെ ഭാഷ പഠിപ്പിക്കുന്നതില്‍ പ്രത്യേത വൈദഗ്ധ്യം നേടിയ അധ്യാപകരാണ് ഭാഷാ പരിശീലനത്തിന് നേതത്വം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് യൂനിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റും നല്‍കും.
പ്രാദേശിക സംസ്‌കാരം ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച വഴിയെന്ന രീതിയില്‍ കൂടിയാണ് ഖത്തര്‍ യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ദോഹ: വിദേശികള്‍ക്ക് അറബി ഭാഷ പഠനത്തിന് വഴിയൊരുക്കാന്‍ സൗജന്യ ഓണ്‍ലൈന്‍ അറബി കോഴ്സുമായി ഖത്തര്‍ യൂണിവേഴ്സിറ്റി. ഖത്തറിനും ലോകത്തിനുമിടയില്‍ ആശയവിനിമയത്തിന്റെ പുതിയ പാലം പണിയുകയാണ് സൗജന്യ കോഴ്‌സുകളിലൂടെ ലക്ഷ്യമിടുന്നതെന്ന പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് യൂനിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.
അറബിക് ഫോര്‍ നോണ്‍ അറബിക് സ്പീക്കേഴ്സ് കോഴ്സ്, ഹ്യൂമന്‍ ബീയിംഗ് ഇന്‍ ഇസ്ലാം കോഴ്സ്, ഖത്തര്‍ ഹിസ്റ്ററി ആന്റ് ഹെറിറ്റേജ് കോഴ്സ് എന്നീ മൂന്ന് ഓണ്‍ലൈന്‍ കോഴ്സുകളാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. 2019ലെ അമീരി ഉത്തരവ് പ്രകാരം അറബി ഭാഷയുടെ സംരക്ഷണവും പ്രചാരണവും സംബന്ധിച്ച ഏഴാം നമ്പര്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഖത്തര്‍ സര്‍വകലാശാലയുടെ നടപടി.
ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ‘അറബിക് ഫോര്‍ നോണ്‍നേറ്റീവ് സ്പീക്കേഴ്സ് സെന്റര്‍’ വഴി 35ലധികം രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ അറബി ഭാഷ പഠിക്കുന്നുണ്ട്. വിദേശികളെ ഭാഷ പഠിപ്പിക്കുന്നതില്‍ പ്രത്യേത വൈദഗ്ധ്യം നേടിയ അധ്യാപകരാണ് ഭാഷാ പരിശീലനത്തിന് നേതത്വം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് യൂനിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റും നല്‍കും.
കൊവിഡിന്റെ പശ്ചാത്തത്തിലാണ് ഓണ്‍ലൈനായി ഭാഷ പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെന്നും അധികൃതര്‍ അറിയിച്ചു. അതോടൊപ്പം ഓണ്‍ലൈനായി അറബിക് ഭാഷ പഠിക്കാന്‍ താല്‍പര്യം അറിയിച്ച് ഒട്ടേറെ പേര്‍ മുന്നോട്ടുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഓണ്‍ലൈന്‍ കോഴ്സുകള്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600 പേര്‍ രജിസ്റ്റര്‍ ചെയ്തതായും യൂണിവേഴ്‌സിറ്റി അറിയിച്ചു.
അറബി പഠനം ഒരു ഭാഷയെന്ന നിലയില്‍ മാത്രമല്ല, വലിയ മാര്‍ക്കറ്റ് ഡിമാന്റുള്ള കാര്യമെന്ന നിലയ്ക്കു കൂടിയാണ് ഇത്തരമൊരു കോഴ്‌സിന് യൂനിവേഴ്‌സിറ്റി മുന്‍കൈയെടുത്തത്. അറബി സംസാരിക്കാത്തെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒരു ഓപ്പണ്‍ പ്ലാറ്റ്‌ഫോം വഴി അറബി പഠനം സാധ്യമാക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സംരംഭമാണ് ഇതെന്നും അധികൃതര്‍ അവകാശപ്പെട്ടു. ഒക്ടോബര്‍ 25ന് തുടങ്ങി ഡിസംബര്‍ 31ന് അവസാനിക്കുന്ന രീതിയിലാണ് ആദ്യ സെഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അറബി വ്യാകരണം പഠിക്കാതെ തന്നെ സംസാര ഭാഷ സ്വായത്തമാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് കോഴ്‌സ്
സജ്ജീകരിച്ചിരിക്കുന്നത്. തുടക്കക്കാര്‍ക്ക് അറബിക് അക്ഷരമാല ഉള്‍പ്പെടെയുള്ളവ പഠിക്കാനും കോഴ്‌സില്‍ അവസരമുണ്ട്. ഖത്തര്‍ യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ കയറി എന്‍ റോള്‍ ലിങ്ക് വഴി കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം.