റിയാദ്- ഇതാദ്യമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
റിയാദിലെ യമാമ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് കിരീടാവകാശി അധ്യക്ഷത വഹിച്ചത്. കഴിഞ്ഞ മാസമാണ് കിരീടാവകാശിയെ പ്രധാനമന്ത്രിയായി റോയല്‍ കോര്‍ട്ട് പ്രഖ്യാപിച്ചത്. നൈജറുമായി ഊര്‍ജ മേഖലയിലെ സഹകരണത്തിന് ഊര്‍ജമന്ത്രിയെയും ടുണീഷ്യയുമായി സാംസ്‌കാരിക സഹകരണത്തിന് സാംസ്‌കാരിക മന്ത്രിയെയും ചെക്ക് റിപ്പബ്ലിക്കുമായി നിക്ഷേപ സഹകരണത്തിന് നിക്ഷേപ മന്ത്രിയെയും യോഗം ചുമതലപ്പെടുത്തി