റിയാദ്- സൗദി അറേബ്യയില്‍ പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദമായ എക്‌സ്ബിബി വൈറസ് മാരകമല്ലെന്ന് ആരോഗ്യമന്ത്രി ഫഹദ് അല്‍ജലാജില്‍ വ്യക്തമാക്കി. പുതിയ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് ബാധിച്ചവരില്‍ ആര്‍ക്കും മാരകമായ ലക്ഷണങ്ങള്‍ കണ്ടിട്ടില്ല.
കോവിഡുമായി ബന്ധപ്പെട്ട എല്ലാ സംഭവ വികാസങ്ങളും തങ്ങള്‍ പിന്തുടരുന്നുണ്ട്. എല്ലാവരും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കണം. കാരണം വൈറസ് വകഭേദങ്ങള്‍ക്കെതിരെ അവ ഫലപ്രദമാണ്. മന്ത്രാലയം, പബ്ലിക് ഹെല്‍ത്ത് അതോറിറ്റി, വിഖായ എന്നിവയുടെ ഉപദേശ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു