റിയാദ : മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ലെന്ന് സഊദി ജവാസാത്ത് അറിയിച്ചു.
മൾട്ടിപ്പിൾ എന്‍ട്രി വിസിറ്റ് വിസ പുതുക്കാന്‍ വിസയുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് രാജ്യത്തിന് പുറത്തുപോകല്‍ നിര്‍ബന്ധമാണ്.
കാലാവധി അവസാനിച്ച് മൂന്നു ദിവസത്തിനുശേഷം പിഴ ഈടാക്കും. അതേസമയം, സിംഗ്ള്‍ എന്‍ട്രി വിസയാണെങ്കില്‍ ഇന്‍ഷുറന്‍സ് എടുത്ത് നിബന്ധനകള്‍ക്കു വിധേയമായി അബ്ശിര്‍ വഴി പുതുക്കാന്‍ സാധിക്കും.
വിസ പുതുക്കാന്‍ സഊദിക്കു പുറത്ത് പോകേണ്ടതില്ലെന്നും കാലാവധി അവസാനിക്കുന്നതിന് ഏഴു ദിവസത്തിനുള്ളില്‍ പാസ്പോർട്ട് ഡയറക്ടറേറ്റിന്റെ (ജവാസാത്ത്) ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘അബ്ശിര്‍’ വഴി സാധിക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശരിയല്ലെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ലെന്ന് വീണ്ടും ഓർമിപ്പിച്ച് സഊദി ജവാസാത്ത്
