റിയാദ്: സഊദി അറേബ്യ ഉൾപ്പെടെ ഗൾഫ് മേഖലകളിൽ ഇന്ന് ഭാഗിക സൂര്യ ഗ്രഹണം സംഭവിക്കും. സഊദിയിൽ ഉച്ചക്ക് 1.30 മുതല്‍ വൈകുന്നേരം 3.50 വരെയാണ് ഭാഗിക ഗ്രഹണം സംഭവിക്കുക. സഊദിയില്‍ 40 ശതമാനം ഗ്രഹണം അറാറില്‍ ദൃശ്യമാകും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉച്ചക്ക് ഗ്രഹണ നിസ്‌കാരണം നിര്‍വഹിക്കണമെന്ന് ഇസ്‌ലാമിക കാര്യ കാര്യമന്ത്രാലയം എല്ലാ പള്ളി ഇമാമുമാരോടും നിര്‍ദേശിച്ചു. മക്ക ഹറം പള്ളിയിൽ 01:45 ന് നടക്കുന്ന ഗ്രഹണ നിസ്കാരത്തിന് ശൈഖ് ഡോ: ബന്ദർ ബലീല നേതൃത്വം നൽകും.
സകാക, അല്‍ജൗഫ് എന്നിവിടങ്ങളിലാണ് ആദ്യം ദൃശ്യമാകുക. ഉച്ചക്ക് 1.08 നാണ് ഇവിടെ ഗ്രഹണം തുടങ്ങുക. മക്കയിൽ 1.33 നു ആരംഭിച്ച് 3.40 നു അവസാനിക്കും. മദീനയിൽ 1.23 നു ആരംഭിച്ച് 3.38 നു അവസാനിക്കും.
റിയാദിൽ 1.32 നു ആരംഭിച്ച് 3.48 നു അവസാനിക്കും. ദമാമിൽ 1.32 നു ആരംഭിച്ച് 3.49 നു അവസാനിക്കും. ജിദ്ദയിൽ 1.32 നു ആരംഭിച്ച് 3.38 നു അവസാനിക്കും. തബൂക്കിൽ 1.11 നു ആരംഭിച്ച് 3.30 നു അവസാനിക്കും.
തുറൈഫിൽ 1.03 നു ആരംഭിച്ച് 3.28 നു അവസാനിക്കും.ബുറൈദയിൽ 1.23 നു ആരംഭിച്ച് 3.43 നു അവസാനിക്കുമെന്നും ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി വ്യക്തമാക്കുന്നു.
ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണം യുഎഇയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും. യൂറോപ്പിന്റെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന യുഎഇയിലും ഗ്രഹണ നിസ്കാരം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‍കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുകയെന്ന് ദുബൈ ഇസ്‌ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.