റിയാദ്- ലൈസൻസില്ലാതെ സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകിയ 94 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ അറിയിച്ചു. വിവിധ സ്ഥാപനങ്ങളുടെ 128 പരസ്യങ്ങളാണ് ഇവർ ലൈസൻസ് നേടാതെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
വ്യാജ പരസ്യങ്ങൾ നിർത്തലാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹിക മാധ്യമങ്ങൾ നിരന്തര നിരീക്ഷണത്തിലാണ്. സോഷ്യൽ മീഡിയയിൽ പരസ്യം നൽകാനുദ്ദേശിക്കുന്നവർ അതോറിറ്റിയുടെ മൗതൂഖ് പോർട്ടൽ വഴി ലൈസൻസ് എടുക്കേണ്ടതുണ്ട്. ഇത്തരം നിയമ വിരുദ്ധ പരസ്യങ്ങൾ ശ്രദ്ധയിൽ പെടുന്നവർ 92000424 നമ്പറിലോ നഫദ് സേവനം വഴിയോ അറിയിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു