GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തിരിച്ചടിയുമായി കുവൈറ്റ്: രാജ്യത്ത് പ്രവേശിക്കുന്ന ഈജിപ്ത് നിവാസികൾ 30 ഡോളര്‍ ഫീസ് നല്‍കണം

കുവൈറ്റ് സിറ്റി:ഈജിപ്തില്‍ പ്രവേശിക്കുന്ന കുവൈറ്റ് പൗരന്‍മാരില്‍ നിന്ന് 30 ഡോളര്‍ ഫീസ് ഈടാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ അതേനാണയത്തില്‍ തിരിച്ചടിച്ച് കുവൈറ്റ് അധികൃതര്‍.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈജീപ്തുകാര്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കണമെങ്കില്‍ വിസ ഫീസിന് പുറമെ, 30 ഡോളറിന് സമാനമായ ഒന്‍പത് കുവൈറ്റ് ദിനാര്‍ നല്‍കണമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിബന്ധന വച്ചിരിക്കുന്നത്.

കുവൈറ്റ് പൗരന്‍മാര്‍ക്ക് ഈജിപ്തില്‍ പ്രവേശിക്കാന്‍ പ്രത്യേക ഫീസ് ഈടാക്കിയ നടപടി നേരത്തേ വലിയ രീതിയില്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈജിപ്തുകാരില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനവുമായി കുവൈറ്റും രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് എയര്‍പോര്‍ട്ടിലും കരാതിര്‍ത്തി പോസ്റ്റുകളിലും പോര്‍ട്ടുകൡും മറ്റും സേവനമനുഷ്ഠിക്കുന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുവൈറ്റിലേക്ക് പ്രവേശനാനുമതി തേടുന്ന ഈജിപ്തുകാരില്‍ നിന്ന് ഒമ്പതു കുവൈറ്റ് ദീനാര്‍ തോതില്‍ ഈടാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, കുവൈറ്റില്‍ റെസിഡന്‍സി പെര്‍മിറ്റുള്ള ഈജിപ്ത് പ്രവാസികളെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, തീരുമാനത്തിന് അനുകൂലമായും പ്രതികൂലമായും സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ രംഗത്തെത്തി. ഈജിപ്തില്‍ പ്രവേശിക്കുന്നവര്‍ക്ക് നേരത്തെ ബാധകമാക്കിയ ഫീസ് കുവൈറ്റ് പൗരന്‍മാര്‍ക്കു മാത്രമായിരുന്നില്ലെന്നും അത് എല്ലാ അറബ് പൗരന്‍മാര്‍ക്കുമായി നടപ്പിലാക്കിയതാണെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. അതിനാല്‍ ഈജിപ്തുകാരെ മാത്രം ലക്ഷ്യമിട്ടുള്ള കുവൈറ്റിന്റെ നടപടി ശരിയല്ലെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ കുവൈറ്റ് പൗരന്‍മാര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തി. ഈജിപ്ഷ്യന്‍ അധികൃതര്‍ സ്വീകരിച്ച നടപടിയെ അതേ നാണയത്തില്‍
നേരിടുകയാണ് കുവൈറ്റ് ചെയ്തതെന്നും അതില്‍ തെറ്റില്ലെന്നുമാണ് ഇവരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!