ജിദ്ദ: സൗദിയിൽ പുതിയ തൊഴിൽ നിയമ പരിഷ്ക്കരണം പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് നിലവിലെ സാഹചര്യത്തിൽ ഹുറൂബായവരുടെ സ്പോൺസർഷിപ്പ് പഴയ സ്പോൺസറുടെ അനുമതിയില്ലാതെത്തന്നെ പുതിയ ഒരു സ്പോൺസറുടെ കീഴിലേക്ക് മാറ്റം സാധ്യമാകുന്നത് 10 ഘട്ടങ്ങളിലൂടെയാണെന്ന് മാനവവിഭവശേഷി മന്ത്രാലയം വെളിപ്പെടുത്തി. അവ താഴെ വിവരിക്കുന്നു.
?തൊഴിലാളിയുടെ സ്റ്റാറ്റസ് ജോലിയിൽ നിന്ന് അപ്രത്യക്ഷനായി (ഹുറൂബ്) എന്നായിരിക്കണം.
?ഹുറൂബ് ആയത് മന്ത്രാലയം പ്രഖ്യാപിച്ച പരിഷ്ക്കരണങ്ങൾക്ക് മുമ്പ് ആയിരിക്കണം.
?പുതിയ സ്പോൺസറെ തൊഴിലാളിയുടെ മേൽ അടക്കാൻ ബാക്കിയുള്ള ഫീസിനെക്കുറിച്ച് അറിയിക്കുക.
?പുതിയ സ്പോൺസർ വൈകിയ ഫീസുകൾ അടക്കാനുളള സന്നദ്ധത അറിയിക്കൽ.
?ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഹുറൂബ് സംബന്ധിച്ച മെസേജ് സമർപ്പിക്കൽ.
?ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാൻ അപേക്ഷ സമർപ്പിക്കൽ.
?ട്രാൻസ്ഫർ നടപടികൾ ബന്ധപ്പെട്ട സർക്കാർ വകുപ്പിൽ പൂർത്തിയാക്കിയത് സംബന്ധിച്ച് പുതിയ സ്പോൺസറെ അറിയിക്കൽ.