റിയാദ് – മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിനു കീഴിലെ ഈജാര്‍ നെറ്റ്‌വര്‍ക്കിന് പുറത്ത് തയാറാക്കുന്ന വാടക കരാറുകള്‍ക്ക് ജുഡീഷ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് പരിരക്ഷയുണ്ടാകില്ലെന്ന് ഈജാര്‍ പറഞ്ഞു.
വാടക കരാറുകള്‍ ഇലക്‌ട്രോണിക് രീതിയില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാതെ കെട്ടിട ഉടമയും വാടകക്കാരനും തമ്മില്‍ പേപ്പറില്‍ എഴുതിയുണ്ടാക്കുന്ന കരാറുകള്‍ക്ക് നിയമ പരിരക്ഷയുണ്ടാകില്ല.
കരാര്‍ പ്രകാരമുള്ള സാമ്പത്തിക ബാധ്യതകള്‍ വാടകക്കാരന്‍ പാലിക്കാത്ത പക്ഷം അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെട്ടിട ഉടമകള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴി നീതിന്യായ മന്ത്രാലയത്തിന്റെ സഹായം തേടാവുന്നതാണെന്നും ഈജാര്‍ നെറ്റ്‌വര്‍ക്ക് പറഞ്ഞു.