റിയാദ് : സൗദിയിൽ അഞ്ച് പ്രവിശ്യകളിൽ ഇന്ന് കാറ്റും ഇടിയോടും കൂടിയ മഴക്ക് സാധ്യത.
കാലാവസ്ഥ വകുപ്പ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി. തബൂക്ക്, മക്ക, ജിസാൻ, അൽബാഹ, അസീർ പ്രവിശ്യകളിൽ മഴയും ഇടിയുമുണ്ടാകും. തബൂക്കിൽ ശക്തമായ ഇടിക്കും മിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
മക്ക, അസീർ, അൽബാഹ പ്രവിശ്യകളിലെ പലയിടങ്ങളിലും കാറ്റും മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
ഇന്ന് രാത്രി ഒൻപതു മണിവരെയാണ് ഈ പ്രവിശ്യകളിൽ കാലാവസ്ഥ വ്യതിയാനമുണ്ടാകുക.