അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സെക്യൂരിറ്റി ഡ്രില്ലില്‍ 13 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്റെ സുരക്ഷയില്‍ ഖത്തറുമായി സഹകരിക്കുന്ന തുര്‍ക്കും ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ സെക്യൂരിറ്റി ഡ്രില്ലിന്റെ ഭാഗമാകുന്നുണ്ട്.
13 രാജ്യങ്ങള്‍ ആണ് ആകെ പങ്കെടുക്കുന്നത്. ഇതില്‍ 11 രാജ്യങ്ങളുടെ സൈന്യംഅഭ്യാസങ്ങളുടെ ഭാഗമാകും. ലോകകപ്പ് സമയത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധനയാണ് വതന്‍ ലക്ഷ്യമിടുന്നത്. സൈന്യവും സിവില്‍ ഏജന്‍സീകളും തമ്മിലുള്ള ഏകോപനം, അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷാ വിഭാഗത്തിന്റെ പ്രതികരണത്തിന്റെ വേഗത തുടങ്ങിയവ പരീക്ഷിക്കും.
ലോകകപ്പ് സമയത്ത് സാധ്യതയുള്ള എല്ലാതരം അപകട സാധ്യതകളും സാഹചര്യങ്ങളും ഡ്രില്ലില്‍ സൃഷ്ടിക്കും. .ലോകകപ്പ് സുരക്ഷാ സമിതിയാണ് സംഘാടകർ.കഴിഞ്ഞ വര്‍ഷവും വതന്‍ സെക് സംഘടിപ്പിച്ചിരുന്നു.