റിയാദ്: സഊദിയിൽ ഹുറൂബിൽ അകപ്പെട്ടവർക്ക് ആശ്വാസ വാർത്ത. സ്‌പോണ്‍സര്‍മാര്‍ തൊഴിലാകളികളെ ഒളിച്ചോടിയതായി ഹുറൂബ് റജിസ്റ്റര്‍ ചെയ്തത് കാരണം ഇഖാമ പുതുക്കാനോ സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ കഴിയാത്തവര്‍ക്ക് ഏറെ ആശ്വാസമയാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം രംഗത്തെത്തിയത്.
സൗദിയിലെ പുതിയ വാർത്തകളും നിയമങ്ങളും ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയ പ്രഖ്യാപന പ്രകാരം നിയമപരിഷ്‌കരണം പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ ഹുറൂബാക്കപ്പെട്ട തൊഴിലാളികള്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവസരം നല്‍കും. ഇഖാമ പുതുക്കാത്ത കാലത്തെ ലെവി കുടിശ്ശിക പുതിയ സ്‌പോണ്‍സര്‍ അടക്കണമെന്ന നിബന്ധനയോടെയായിരിക്കും ഈ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം. 15 ദിവസത്തിനകം സ്‌പോണ്‍സര്‍ഷിപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിബന്ധനയുണ്ട്. ഇല്ലെങ്കില്‍ മന്ത്രാലയത്തിന്റെ എകൗണ്ടില്‍ ഈ തൊഴിലാളിയുടെ സ്റ്റാറ്റസ് ഹുറൂബ് (മുതഗയ്യിബുന്‍ അനില്‍ അമല്‍) എന്ന് അവശേഷിക്കും.
തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ അവരുമായുളള തൊഴില്‍ കരാര്‍ അവസാനിപ്പിച്ചതായി തൊഴിലുടമ ഖിവ പോര്‍ട്ടല്‍ വഴി മന്ത്രാലയത്തെ അറിയിക്കണം. ഇതോടെ, മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ തൊഴിലാളിയുടെ സ്റ്റാറ്റസ് മുന്‍ഖതിഉന്‍ അനില്‍ അമല്‍ (തൊഴിലാളി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു) എന്നായി മാറും. ഈ സമയത്ത് നിലവിലെ തൊഴിലുടമക്ക് ഈ തൊഴിലാളിയുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യാനാവില്ല. എന്നാല്‍ ഈ സമയത്ത് തൊഴിലാളിക്ക് മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറാനോ ഫൈനല്‍ എക്‌സിറ്റില്‍ പോകാനോ സാധിക്കും. ഇത് 60 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും 60 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മന്ത്രാലയം അവരെ ഹുറൂബ് ഗണത്തിലേക്ക് മാറ്റുമെന്നും മന്ത്രാലയം അറിയിച്ചു.
സൗദിയിൽ പുതിയ തൊഴിൽ നിയമ പരിഷ്ക്കരണം പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് നിലവിലെ സാഹചര്യത്തിൽ ഹുറൂബായവരുടെ സ്പോൺസർഷിപ്പ് പഴയ സ്പോൺസറുടെ അനുമതിയില്ലാതെത്തന്നെ പുതിയ ഒരു സ്പോൺസറുടെ കീഴിലേക്ക് മാറ്റം സാധ്യമാകുന്നത് 10 ഘട്ടങ്ങളിലൂടെയാണെന്ന് മാനവവിഭവശേഷി മന്ത്രാലയം വെളിപ്പെടുത്തി. അവ താഴെ വിവരിക്കുന്നു.
?തൊഴിലാളിയുടെ സ്റ്റാറ്റസ് ജോലിയിൽ നിന്ന് അപ്രത്യക്ഷനായി (ഹുറൂബ്) എന്നായിരിക്കണം.
?ഹുറൂബ് ആയത് മന്ത്രാലയം പ്രഖ്യാപിച്ച പരിഷ്ക്കരണങ്ങൾക്ക് മുമ്പ് ആയിരിക്കണം.
?പുതിയ സ്പോൺസറെ തൊഴിലാളിയുടെ മേൽ അടക്കാൻ ബാക്കിയുള്ള ഫീസിനെക്കുറിച്ച് അറിയിക്കുക.
?പുതിയ സ്പോൺസർ വൈകിയ ഫീസുകൾ അടക്കാനുളള സന്നദ്ധത അറിയിക്കൽ.
?ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഹുറൂബ് സംബന്ധിച്ച മെസേജ് സമർപ്പിക്കൽ.
?ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാൻ അപേക്ഷ സമർപ്പിക്കൽ.
?ട്രാൻസ്ഫർ നടപടികൾ ബന്ധപ്പെട്ട സർക്കാർ വകുപ്പിൽ പൂർത്തിയാക്കിയത് സംബന്ധിച്ച് പുതിയ സ്പോൺസറെ അറിയിക്കൽ.
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്?