ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ തീർഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെയുള്ള ഇൻഷുറൻസ് കവറേജ്


മക്ക – വിദേശങ്ങളിൽ നിന്ന് വരുന്ന ഉംറ തീർഥാടകർക്കുള്ള നിർബന്ധിത ഇൻഷുറൻസ് പോളിസി പ്രകാരം ഒരു ലക്ഷം റിയാൽ വരെയുള്ള ചികിത്സാ കവറേജ് ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. വിസാ ഫീസിനൊപ്പം ഉൾപ്പെടുത്തിയാണ് ഇൻഷുറൻസ് പോളിസി നിരക്ക് ഈടാക്കുന്നത്.
അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങൾ, പെട്ടെന്നുണ്ടാകുന്ന കോവിഡ്-19 ബാധ, അപകടങ്ങൾ, മരണങ്ങൾ, വിമാന സർവീസുകൾക്ക് കാലതാമസം നേരിടൽ, സർവീസ് റദ്ദാക്കൽ എന്നീ സാഹചര്യങ്ങളിലെല്ലാം ഇൻഷുറൻസ് പോളിസി പ്രകാരമുള്ള പരിരക്ഷയും സഹായവും ലഭിക്കും. പരിശോധന, രോഗനിർണയം, ചികിത്സ, ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യൽ, ഗർഭം, പ്രസവം, അടിയന്തിര ദന്ത ചികിത്സകൾ, പ്രായംതികയാതെ പ്രസവിക്കുന്ന കുട്ടികൾക്കുള്ള ചികിത്സ, അടിയന്തിര ഡയാലിസിസുകൾ, വാഹനാപകടങ്ങളിലെ പരിക്കുകൾ എന്നിവക്കുള്ള ചികിത്സാ ചെലവുകളും മരണപ്പെടുന്ന തീർഥാടകരുടെ മയ്യിത്തുകൾ സ്വദേശത്തേക്ക് അയക്കാനുള്ള ചെലവുകളും ഇൻഷുറൻസ് പോളിസി വഹിക്കും.
റിഹാബിലിറ്റേഷൻ അടക്കം തീർഥാടകർ സ്വദേശങ്ങളിൽ തിരിച്ചെത്തുന്നതു വരെ നീട്ടിവെക്കാവുന്ന ചികിത്സകളും പരിശോധനകളും, മരുന്നുകളുടെ ദുരുപയോഗം മൂലവും മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നതു മൂലവും ഉണ്ടാകുന്ന രോഗങ്ങൾ, കോസ്‌മെറ്റിക് സർജറികളും ചികിത്സകളും, പോളിസിയിൽ ഉൾപ്പെടാത്ത സമഗ്ര പരിശോധനകളും വാക്‌സിനുകളും പ്രതിരോധ സംവിധാനങ്ങളും, ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ലഭിക്കുന്ന സൗജന്യ ചികിത്സകൾ, മരണത്തിനുള്ള നഷ്ടപരിഹാരങ്ങൾ, തൊഴിൽ കാരണം പിടിപെടുന്ന രോഗങ്ങളും സംഭവിക്കുന്ന പരിക്കുകളും, ഔദ്യോഗിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ ഫലമായ പരിക്കുകൾ, ലൈംഗീക രോഗങ്ങൾ, ലൈംഗീക ബന്ധത്തിലൂടെ പിടിപെടുന്ന രോഗങ്ങൾ, എച്ച്.ഐ.വി സ്ഥിരീകരിച്ച ശേഷമുള്ള ചികിത്സാ ചെലവുകൾ, കേൾവിശക്തിയും കാഴ്ച ശക്തിയുമായും ബന്ധപ്പെട്ട പരിശോധനകൾ-ഓപ്പറേഷനുകൾ, ആംബുലൻസുകളല്ലാത്ത വാഹനങ്ങളിൽ സഞ്ചരിക്കാനുള്ള ചെലവുകൾ, ഗൾഫ് പൗരന്മാർ, സൗദി പൗരന്മാർ, സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾ, മുടികൊഴിച്ചിൽ-കഷണ്ടി-വിഗ്ഗ്, മാനസിക രോഗം, അലർജി പരിശോധനകൾ, ഗർഭധാരണം തടയാനോ നിയന്ത്രിക്കാനോ വന്ധ്യതക്കോ ലൈംഗിക ശേഷിക്കുറവിനോ ഉള്ള ഹോർമോൺ ചികിത്സകളും മരുന്നുകളും ഉപകരണങ്ങളും എന്നിവ അടക്കം പ്രത്യേകം നിർണയിച്ച നിരവധി സാഹചര്യങ്ങളിൽ ചികിത്സാ ചെലവുകൾ തീർഥാടകർക്കുള്ള സമഗ്ര ഇൻഷുറൻസ് പോളിസി വഹിക്കില്ല. തീർഥാടകർക്കുള്ള സമഗ്ര ഇൻഷുറൻസ് പ്രോഗ്രാമിനെ കുറിച്ച വിശദാംശങ്ങൾക്കും അന്വേഷണങ്ങൾക്കും 8004400008 എന്ന ടോൾഫ്രീ നമ്പറിലോ 00966138129700 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!