റിയാദ്: ക്യാൻസർ രോഗ നിർണ്ണയതിനായി മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം തുറന്ന് സഊദി അറേബ്യ.
ഓങ്കോളജി രോഗികൾക്ക് നൽകുന്ന ആരോഗ്യ നിലവാരത്തിലുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റിയാദിലെ വെർച്വൽ ഹെൽത്ത് ഹോസ്പിറ്റലിന്റെ ആസ്ഥാനത്താണ് ഓങ്കോളജി ഇ-പ്ലാറ്റ്ഫോം ആരംഭിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിരവധി സബ്‌സ്‌പെഷ്യാലിറ്റികളിൽ വിദഗ്ധരായ സഊദി ഡോക്ടർമാരുടെ ഒരു സംഘം പ്ലാറ്റ്‌ഫോമിന്റെ മേൽനോട്ടം വഹിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്യൂമറുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ അധികൃതർ യോഗം ചേരും.
രാജ്യത്തിനകത്തും പുറത്തും സ്ഥിതി ചെയ്യുന്ന ഓങ്കോളജി മേഖലയിലെ വിദഗ്ധർക്കിടയിൽ പരസ്പരം അറിവുകൾ കൈമാറുന്നതിനും അനുഭവങ്ങൾ കൈമാറുന്നതിനും ഇ-പ്ലാറ്റ്ഫോം സഹായിക്കും.
പ്ലാറ്റ്‌ഫോമിൽ ജോലി ചെയ്യുന്ന ഏതാനും ഡോക്ടർമാർ സഊദി അറേബ്യയിലെ പല പ്രദേശങ്ങളിലും സ്തനാർബുദം ബാധിച്ചവരെ കുറിച്ച് കുറിച്ച് പഠനം തുടങ്ങിയതയും മന്ത്രാലയം അറിയിച്ചു.
സഊദി ടെലികോം കമ്പനിയുമായി (എസ്‌ടിസി) ചേർന്നാണ് ആരോഗ്യ മന്ത്രാലയം ഓങ്കോളജിക്കായി ഇ-പ്ലാറ്റ്ഫോം ആരംഭിച്ചത്.