സൗദി : വിദേശത്തുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്തേക്ക് പ്രവേശിക്കാനും പോകാനും സാധിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രലായം അറിയിച്ചു. ഉംറ തീര്‍ത്ഥാടകരുടെ യാത്ര സംബന്ധിച്ച ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് മന്ത്രാലയം ഈ വിവരം പുറത്തുവിട്ടത്.
വിദേശ തീര്‍ത്ഥാടകര്‍ ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ വഴി തന്നെ യാത്ര ചെയ്യണമെന്ന് നിർബന്ധമില്ല. സൗദിയിലെ ഏത് വിമാനത്താവളം വഴിയും ഇവർക്ക് യാത്ര ചെയ്യാം. നിരവധി ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. ഒടുവിൽ വ്യക്തത വരുത്തി മന്ത്രാലയം തന്നെ രംഗത്തെത്തി. ഉംറ നിർവഹിക്കുന്നതിന് വേണ്ടി നിരവധി പാക്കേജുകൾ സൗദി ഹജ്ജ്- ഉംറ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏത് വിമാനത്താവളം വഴി വരുന്നവർ ആണെങ്കിലും ഇനി സുഖമായ ഉംറ നിർവഹിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ഒന്നിലധികം പാക്കേജുകൾ ഒരുക്കിയതായി സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു.
830 സൗദി റിയാൽ മുതൽ പാക്കേജ് നിരക്ക് ആരംഭിക്കുന്നുണ്ട്. വിസിറ്റ് വിസ, ഇൻഷുറൻസ് ചാർജ്, അഞ്ച് രാത്രികളിൽ മക്കയിൽ താസിക്കാനുള്ള ചെലവ്, ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നും താമസ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകൾ എന്നിവ പാക്കേജിൽ ഉൾപ്പെടും. എന്നാൽ വിമാനടിക്കറ്റുകൾ മറ്റു വ്യക്തിപരമായ ചെലവുകൾ ഒന്നും ഈ പാക്കേജിൽ ഉൾപ്പെടില്ല. മക്കയ്ക്കും മദീനക്കുമിടയിൽ സർവിസ് നടത്തുന്ന ഹറമൈൻ എക്‌സ്‌പ്രസ് ട്രെയിനിന്റെ സമയം, എങ്ങനെ ബുക്ക് ചെയ്യാം ടിക്കറ്റുകൾ എന്നിവയെ കുറിച്ച് അറിയുന്നതിന് വേണ്ടി വെബ്‌സൈറ്റിന്റെ ലിങ്കും ‘നുസുക്’ പ്ലാറ്റ്ഫോമിൽ നൽകിയിട്ടുണ്ട്.