തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യകളിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.
അതോടൊപ്പം ജസാൻ, അസീർ, അൽ ബാഹ, മക്ക, മദീന തുടങ്ങിയ പ്രവിശ്യകളിലെ ഉയർന്ന പ്രദേശങ്ങളിലും ശക്തമായ കാറ്റിനൊപ്പം മഴക്കും ഇടിമിന്നലിനുമുള്ള സാധ്യത നില നിൽക്കുന്നു.
മക്കയിലെയും കിഴക്കൻ മേഖലകളിലെയും തീരപ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചെയിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും നില നിൽക്കുന്നതായി കാലാവസ്ഥാ നിരീക്ഷണത്തിൽ വ്യക്തമാക്കുന്നു
സൌദിയിലെ എട്ട് പ്രവിശ്യകളിൽ ഇന്ന് ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യത
ജിദ്ദ: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (വെള്ളിയാഴ്ച) പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതിദിന റിപ്പോർട്ട് പുറത്തിറക്കി.
