ജിസാനിലെ വ്യാവസായിക നഗരത്തിൽ ഗ്യാസ് വിതരണം ഉൾപ്പെടെ, രാജ്യത്തിന്റെ പല പ്രദേശങ്ങളിലും വ്യാപിക്കുന്നതിന് ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയുണ്ടെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ സെഷനിൽ പറഞ്ഞു.
ഇന്ത്യയെയും ചൈനയെയും പോലെയാകാൻ കഴിയുമായിരുന്ന 40 വർഷം നമ്മൾ പാഴാക്കിയെന്നും മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങൾ വ്യക്തി കേന്ദ്രീകൃതമായിരുന്ന കാലം അവസാനിച്ചെന്നും അബ്ദുൽ അസീസ് രാജകുമാരൻ കൂട്ടിച്ചേർത്തു.
പെട്രോകെമിക്കലുകളുടെ ആവശ്യകതയിൽ 6% വർധനയുണ്ടെന്നും ഭാവിയിൽ പെട്രോളിയത്തിന്റെ ആവശ്യകത കുറയുന്ന സാഹചര്യത്തിൽ അതിന്റെ ഉപയോഗത്തിന് ബദൽ മാർഗങ്ങൾ കണ്ടെത്താനും അന്തിമ ഉപഭോഗവസ്തുക്കൾ ഉൽപ്പാദിപ്പിക്കാനും രാജ്യത്തിന് അതി ശോഭനമായ പദ്ധതിയുണ്ടെന്നും രാജകുമാരൻ ചൂണ്ടിക്കാട്ടി