2025 ഓട് കൂടി ഈന്തപ്പഴം കയറ്റുമതിയുടെ മൂല്യം 2.5 ബില്യൺ റിയാലായി ഉയർത്തുന്നതിനൊപ്പം മത്സ്യ ഉൽപ്പാദനം 500% വർദ്ധിപ്പിക്കാനും കയറ്റുമതി 3 ബില്യൺ റിയാലായി ഉയർത്താനും സൗദി ലക്ഷ്യമിടുന്നു.
രാജ്യത്തെ പരിസ്ഥിതി, ജലം, കാർഷിക മേഖലകളുടെ മത്സരക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് നവീകരണവും സംരംഭകത്വവും വികസിപ്പിക്കുന്നതിനുള്ള തന്ത്രമാണ് മന്ത്രാലയം സ്വീകരിക്കുന്നതെന്നും ഡോ: അലി സുബ് ഹാൻ ചൂണ്ടിക്കാട്ടി