സൗദിയിലെ ഉത്തര അതിർത്തികളിലെ സ്‌കൂൾ സമയത്തിൽ മാറ്റം
റിയാദ് – ഉത്തര അതിർത്തി പ്രവിശ്യയിലെ സ്‌കൂളുകളിൽ അടുത്ത ഞായറാഴ്ച മുതൽ ശൈത്യകാല പ്രവൃത്തി സമയം നിലവിൽവരും. ബോയ്‌സ് സ്‌കൂളുകളിൽ അസംബ്ലി രാവിലെ എട്ടു മണിക്കും ആദ്യ പിരീയഡ് 8.15 നും ഗേൾസ് സ്‌കൂളുകളിൽ അസംബ്ലി രാവിലെ 7.45 നും ആദ്യ പിരീയഡ് എട്ടു മണിക്കുമാണ് ആരംഭിക്കുകയെന്ന് ഉത്തര അതിർത്തി പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ദഹ്‌റാൻ അൽജുനൂബിലെ സ്‌കൂളുകളിലും ഞായറാഴ്ച മുതൽ ശൈത്യകാല പ്രവൃത്തി സമയം നിലവിൽവരും. ഇവിടെ അസംബ്ലി 7.15 നും ആദ്യ പിരീയഡ് 7.30 നും ആണ് ആരംഭിക്കുക