സെക്യൂരിറ്റി കമ്പനികൾക്കും, നേരിട്ടോ അല്ലാതെയോ സെക്യൂരിറ്റി ജീവനക്കാരെ ജോലിക്കു വെക്കുന്ന സ്വകാര്യ കമ്പനികൾക്കും, സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കൽ നിർബന്ധമായ സ്ഥാപനങ്ങൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാണ്.
ഷോപ്പിംഗ് മാളുകൾക്കും വ്യാപാര കേന്ദ്രങ്ങൾക്കും ബാങ്കുകൾ പോലുള്ള സ്ഥാപനങ്ങൾക്കും അകത്തെ ജോലി, കാലാവസ്ഥാ മാറ്റത്തിന് വിധേയമാകുന്ന നിലക്ക് കെട്ടിടത്തിന് പുറത്തുള്ള ജോലി, ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകലെ നിർമാണത്തിലുള്ള സ്ഥാപനങ്ങളിലെയും കെട്ടിടങ്ങളിലെയും സെക്യൂരിറ്റി ജോലി എന്നിങ്ങിനെ സെക്യൂരിറ്റി ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങളെ മൂന്നായി പുതിയ വ്യവസ്ഥകൾ തരംതിരിക്കുന്നു. വിശ്രമത്തിനും നമസ്‌കാരം നിർവഹിക്കാനും ഭക്ഷണം കഴിക്കാനും വിശ്രമ സമയം നൽകാതെ തുടർച്ചയായി അഞ്ചു മണിക്കൂർ നേരം സെക്യൂരിറ്റി ജീവനക്കാർ ജോലി ചെയ്യുന്നത് പുതിയ വ്യവസ്ഥകൾ വിലക്കുന്നു
സൗദിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ തൊഴിൽ സാഹചര്യം മാറും
റിയാദ് – സെക്യൂരിറ്റി ജീവനക്കാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്ന വ്യവസ്ഥകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അംഗീകരിച്ചു.
