ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 83 കടന്നു. വിനിമയത്തിനിടെ 61 പൈസയുടെ നഷ്ടവുമായി 83.01 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യു.എസ് ട്രഷറി വരുമാനം വര്‍ധിച്ചതാണ് രൂപക്ക് തിരിച്ചടിയായത്.റെക്കോര്‍ഡ് നിരക്കായ 83.02ലാണ് രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 66 പൈസയുടെ നഷ്ടമാണ് ഇന്ത്യന്‍ കറന്‍സിക്ക് ഉണ്ടായത്. കഴിഞ്ഞ ദിവസം 82.36 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
82.40 രൂപയില്‍ ഇന്ത്യന്‍ കറന്‍സിയെ സംരക്ഷിച്ച് നിര്‍ത്താനായിരുന്നു ആര്‍.ബി.ഐ ശ്രമം. എന്നാല്‍, ആര്‍.ബി.ഐയുടെ ഇടപെടലുകള്‍ കുറഞ്ഞതോടെയാണ് രൂപക്ക് വീണ്ടും തിരിച്ചടിയുണ്ടായതെന്നാണ് സൂചന.യു.എസ് മാര്‍ക്കറ്റില്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചിട്ടുണ്ട്. ഇതിനൊപ്പം ഡോളര്‍ ശക്തിപ്രാപിക്കുക കൂടി ചെയ്തതോടെ രൂപ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു.
ഇതിന് സമാനമായി ഗൾഫ് കറൻസി നിരക്ക് വർധിച്ചു. ഒരു റിയാലിന് 22.14 രൂപയാണ് നിലവിലെ ഓൺലൈൻ വില. രൂപയുടെ മൂല്യം ഡോളറിനു 83.5 രൂപയിലേക്ക് താഴുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ ഗൾഫ് കറൻസി നിരക്ക് ഇനിയും വർധിക്കും.