റിയാദ്: സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കേണ്ട 6 വിഭാഗങ്ങളെ സഊദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
വിട്ടുമാറാത്ത രോഗമുള്ളവർ, അമിതവണ്ണമുള്ളവർ, 6 മാസം മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ എന്നിവരാണെന്ന് മന്ത്രാലയം ട്വിറ്റർ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാക്‌സിൻ എടുക്കാൻ ഏറ്റവും കൂടുതൽ ആവശ്യമുള്ള വിഭാഗങ്ങൾ 65 വയസും അതിനുമുകളിലും പ്രായമുള്ളവരും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളുമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ദീർഘകാല ആസ്പിരിൻ തെറാപ്പി സ്വീകരിക്കുന്ന 6 മാസം മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളും വാക്സിൻ സ്വീകരിക്കേണ്ട വിഭാഗത്തിൽ പെട്ടവരാണ്.
അണുബാധയുടെ സങ്കീർണതകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സീസണൽ ഫ്ലൂ വാക്സിൻ എടുക്കാൻ എല്ലാവരും താൽപ്പര്യപ്പെടണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. ആളുകൾക്ക് സിഹത്തി ആപ്പ് വഴി അപ്പോയിന്റ്മെന്റ് രജിസ്റ്റർ ചെയ്യാമെന്നും പ്രസ്താവിച്ചു.