ജിദ്ദ: സൗദിയിൽ പുതുതായി 240 പുതിയ കോവിഡ് രോഗികളും 181 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,19,323ഉം രോഗമുക്തരുടെ എണ്ണം 8,05,851ഉം ആയി.പുതുതായി ഒരുമരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9384 ആയി. നിലവിൽ 4088 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 33 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.36 ശതമാനവും മരണനിരക്ക് 1.15 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 101, ജിദ്ദ 39, മദീന 15, മക്ക, ത്വാഇഫ് 8 വീതം, ദമ്മാം 6, തബൂക്ക്, ബുറൈദ, അൽബഹ, ഹുഫൂഫ്, ദഹ്റാൻ, അൽഖർജ് 3 വീതം, ജിസാൻ, നജ്‌റാൻ, അൽഖോബാർ, ദവാദ്‌മി, യാംബു 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 28.