ജിദ്ദ: സൗദിയിൽ ഒരു വിദേശ തൊഴിലാളിയെ ഹുറൂബാക്കി (ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യൽ) 20 ദിവസം കഴിഞ്ഞതിനു ശേഷം തൊഴിലുടമക്ക് ഹുറൂബ് ഒഴിവാക്കണമെന്നുണ്ടെങ്കിൽ അഞ്ച് നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്മി..
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1. തൊഴിലാളിയുടെ മേൽ അടക്കാനുള്ള വർക്ക് പെർമിറ്റ് ഫീസ് അടക്കാൻ സ്പോൺസർ തയ്യാറാകുക.
2. ഉപയോക്താവിന്റെ സ്ഥാപനം ആക്റ്റീവ് ആയിരിക്കണം.
3. തന്നെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന തൊഴിലാളിയുടെ പരാതി നിലവിൽ ലേബർ ഓഫീസിൽ ഉണ്ടാകാൻ പാടില്ല.
4. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പ്രസ്തുത തൊഴിലാളിയെ ഒന്നിലധികം തവണ ഹുറൂബായതായി റിപ്പോർട്ട് ചെയ്തിരിക്കാൻ പാടില്ല.
5. ഹുറബ് ഒഴിവാക്കാനുദ്ദേശിക്കുന്ന തൊഴിലാളി തർഹീലിൽ (ഡീപോർട്ടേഷൻ സെന്ററിൽ) ആയിരിക്കാൻ പാടില്ല.
മുകളിൽ പറഞ്ഞ അഞ്ച് വ്യവസ്ഥകളും പാലിക്കുകയാണെങ്കിൽ ഹുറൂബ് ഒഴിവാക്കാനുള്ള ചേംബർ അറ്റസ്റ്റ് ചെയ്ത ലെറ്ററും ലെവി അടക്കുമെന്നുള്ള ഉറപ്പും ഹാജരാക്കിയാൽ ഹുറൂബ് ഒഴിവാക്കാനുള്ള നടപടികൾ ലേബർ ഓഫീസ് സ്വീകരിക്കും.
അതേ സമയം ഹുറൂബാക്കി 20 ദിവസത്തിനുള്ളിൽ ആണെങ്കിൽ മേൽ പറഞ്ഞ നിബന്ധനകൾ ഒന്നും ഇല്ലാതെ ഇലക്ട്രോണിക് ആയിത്തന്നെ സ്പോൺസർക്ക് ഹുറൂബ് ഒഴിവാക്കാൻ സാധിക്കും.