സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി, അതോറിറ്റി ഓഫ് പീപ്പിൾസ് വിത്ത് ഡിസേബിളിറ്റി, ഡിജിറ്റൽ പരിവർത്തന ഏജൻസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കാർഡുകൾ പുറത്തിറക്കിയത്.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത, വ്യവസ്ഥകൾ പൂർണമായ സ്വദേശികളും നിയമാനുസൃത ഇഖാമകളിൽ കഴിയുന്ന വിദേശികളുമായ ഭിന്നശേഷിക്കാർക്ക് തസ്ഹീലാത്ത് കാർഡ് ആനുകൂല്യങ്ങൾ ലഭിക്കും. ഇംഗ്ലീഷിലും അറബിയിലുമുള്ള കാർഡുകൾ വിദേശങ്ങളിലും ഉപയോഗിക്കാൻ സാധിക്കും. യാത്രാ ടിക്കറ്റ് ഡിസ്കൗണ്ട് കാർഡ്, തസ്ഹീലാത്ത് ട്രാഫിക് പാർക്കിംഗ് കാർഡ്, ഓട്ടിസം കാർഡ് എന്നിവ തസ്ഹീലാത്ത് എന്ന ഒറ്റ കാർഡിൽ ലയിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
സർക്കാർ ഗതാഗത സംവിധാനങ്ങളിൽ 50 ശതമാനം ഇളവ്, പൊതുസ്ഥാപനങ്ങളുടെയും സൗകര്യങ്ങളുടെയും പാർക്കിംഗുകളിലേക്കുള്ള പ്രവേശനം, വികലാംഗർക്കുള്ള പാർക്കിംഗുകളിൽ ഒരുവിധ നിയന്ത്രണങ്ങളും കൂടാതെ വാഹനം പാർക്ക് ചെയ്യൽ അടക്കമുള്ള ഇളവുകളും ആനുകൂല്യങ്ങളും തസ്ഹീലാത്ത് കാർഡ് ഉടമകൾക്ക് ലഭിക്കും. ഓട്ടിസം ബാധിച്ചവർക്ക് സർക്കാർ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും മുൻഗണന, പൊതുസ്ഥലങ്ങളിൽ സഞ്ചാരത്തിന് മുൻഗണന എന്നിവയും തസ്ഹീലാത്ത് കാർഡുകൾ നൽകും.
തവക്കൽനാ ഖിദ്മാത്ത് ആപ്പും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ആപ്പും വഴി ഇന്നലെ മുതൽ ഓൺലൈൻ ആയി തസ്ഹീലാത്ത് കാർഡുകൾ അനുവദിക്കാൻ തുടങ്ങി. ടിക്കറ്റ് ഡിസ്കൗണ്ട് കാർഡ്, തസ്ഹീലാത്ത് ട്രാഫിക് പാർക്കിംഗ് കാർഡ്, ഓട്ടിസം കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു കാർഡ് നേരത്തെ നേടിയവർ പുതിയ തസ്ഹീലാത്ത് കാർഡിന് വീണ്ടും സമീപിക്കണമെന്ന് നിർബന്ധമില്ല. നേരത്തെ ഈ കാർഡുകൾ ലഭിക്കാത്തവർക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇ-സർവീസസ് ലിങ്ക് വഴി തസ്ഹീലാത്ത് കാർഡ് നേടാൻ സാധിക്കും