സഊദിയിൽ മൂന്ന് പ്രവിശ്യകളിൽ നാളെ മുതൽ മഴ
റിയാദ്: നാളെ(വ്യാഴം) മുതൽ അടുത്ത ആഴ്ച തുടക്കം വരെ രാജ്യത്തെ മൂന്ന് പ്രവിശ്യകളിൽ നേരിയതും ഇടത്തരവുമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വടക്കൻ അതിർത്തി പ്രദേശങ്ങൾ, തബൂക്ക്, അൽ-ജൗഫ് എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം ഊന്നിപ്പറഞ്ഞു. കാലാവസ്ഥയിലെ വ്യതിയാനങ്ങളും സംഭവവികാസങ്ങളും അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകളിലും നിന്നും മനസിലാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.