GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

നുസുക് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും ഉംറ പെര്‍മിറ്റ് നേടാനും കൂടുതൽ അറിയാം

മക്ക : നുസുക് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും ഉംറ പെര്‍മിറ്റ് നേടാനും സൗദിയില്‍ പ്രവേശിക്കാനുള്ള കാലാവധിയുള്ള വിസ നിര്‍ബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ടൂറിസ്റ്റ്, വിസിറ്റ്, ഉംറ വിസകള്‍ അടക്കം കാലാവധിയുള്ള ഏതിനം സൗദി വിസകളുള്ളവര്‍ക്കും നുസുക് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് ഉംറ പെര്‍മിറ്റുകള്‍ നേടാന്‍ സാധിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിസയും ഉംറ, സിയാറത്ത് പെര്‍മിറ്റുകളും അടക്കം ഉംറ തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സേവനങ്ങളും നല്‍കുന്ന നുസുക് പ്ലാറ്റ്‌ഫോം ഈ മാസം പത്തിനാണ് ഹജ്, ഉംറ മന്ത്രാലയം ലോഞ്ച് ചെയ്തത്. പഴയ ഇഅ്തമര്‍നാ ആപ്പ് പരിഷ്‌കരിച്ചാണ് നുസുക് പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരിക്കുന്നത്.

തീര്‍ഥാടകര്‍ക്കു നല്‍കുന്ന മറ്റു ഓപ്ഷനുകളുടെ ഭാഗമായി ഹറമൈന്‍ ട്രെയിന്‍ ലിങ്കും നുസുക് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ലിങ്കിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് നുസുക് പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ് ചെയ്യണം.
വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് 830 റിയാല്‍ മുതല്‍ ഉംറ പാക്കേജ് ലഭ്യമാണ്. വൈവിധ്യമാര്‍ന്ന പാക്കേജുകള്‍ തീര്‍ഥാടകര്‍ക്ക് ലഭ്യമാണ്. ഇക്കോണമി പാക്കേജുകളുടെ നിരക്കുകള്‍ 830 റിയാല്‍ (222 ഡോളര്‍) മുതലാണ് ആരംഭിക്കുന്നത്.

തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്തും സാമ്പത്തിക ഭാരം കുറക്കാന്‍ ശ്രമിച്ചുമാണ് കുറഞ്ഞ നിരക്കുകളിലുള്ള ഇക്കോണമി പാക്കേജുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 830 റിയാലിന്റെ ഇക്കോണമി പാക്കേജില്‍ വിസാ ഫീസും സമഗ്ര ഇന്‍ഷുറന്‍സ് പോളിസി നിരക്കും അഞ്ചു രാത്രികള്‍ മക്കയില്‍ താമസിക്കാനുള്ള നിരക്കുകളും അടങ്ങിയിരിക്കുന്നു. യാത്രാ ടിക്കറ്റുകള്‍, ഭക്ഷണം, വ്യക്തിപരമായ ചെലവുകള്‍ എന്നിവ ഈ പാക്കേജില്‍ ഉള്‍പ്പെടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!