റിയാദ്: വാഹനങ്ങൾക്കുള്ളിൽ എമർജൻസി ഉപകരണങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാൻ നാഷണൽ സെന്റർ ഫോർ റോഡ് സേഫ്റ്റി ഡ്രൈവർമാരോട് ഉപദേശിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നാഷണൽ സെന്റർ ഫോർ റോഡ് സേഫ്റ്റി അതോറിറ്റി ഇത് വിശദീകരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു സ്പെയർ ടയർ, ഇത് അഴിക്കുന്നതിനും വീണ്ടും ഫിക്സ് ചെയ്യുന്നതിനുള്ള ടൂളുകൾ, ഒരു അഗ്നിശമന ഉപകരണം (ഫയർ എക്സിറ്റിംഗിയൂഷർ), ഫസ്റ്റ് എയ്ഡ് ബാഗ്, ഒരു ത്രികോണ റിഫ്ളക്റ്റർ എന്നീ പ്രധാനപ്പെട്ട അടിയന്തര ഉപകരണങ്ങൾ കറുത്തണമെന്നാണ് നിർദേശം.
കാറിൽ ഇന്ധനം നിറച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും അത് പരിശോധിക്കുകയും വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കുകയും മൊബൈൽ ഫോണിൽ ശ്രദ്ധ തിരിക്കാതിരിക്കുകയും റോഡിൽ വാഹനമോടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്നത് ഉൾപ്പെടെയുള്ള നിരവധി നുറുങ്ങു വിദ്യകളും നാഷണൽ സെന്റർ ഫോർ റോഡ് സേഫ്റ്റി അതോറിറ്റി യാത്രക്കാർക്കായി നിർദേശിച്ചു.