ദുബൈ : മന്ത്രവാദവും ആഭിചാരവും നടത്തുന്നവർക്ക് മുന്നറിയിപ്പുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം ചൂഷണം നടത്തുന്നവർക്ക് ഫെഡറൽ നിയമപ്രകാരം 50,000 ദിർഹമിൽ കുറയാത്ത പിഴയും തടവും വിധിക്കുമെന്ന് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ പോസ്റ്റിലൂടെ അധികൃതർ വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉദ്ദേശിച്ച് നടത്തുന്നതും അല്ലാത്തതുമായ എല്ലാത്തരത്തിലുള്ള മന്ത്രവാദങ്ങളും ക്രിമിനൽ കുറ്റങ്ങളെന്ന നിലയിൽ നടപടിക്ക് വിധേയമാകുന്നതാണ്.
വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മറ്റു മാർഗങ്ങളിലൂടെയും എല്ലാം ചെയ്യുന്ന ആഭിചാരക്രിയകളെല്ലാം നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണ്. നിയമം രാജ്യത്ത് താമസിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമായതുമാണ്. മന്ത്രവാദവും ആഭിചാരവും ചെയ്യുന്നയാളും ഇതിനായി ആവശ്യപ്പെടുന്നയാളും ശിക്ഷക്ക് അർഹരാണ്. ആഭിചാരവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വസ്തുക്കളും കൈവശംവെക്കുന്നതും കൊണ്ടുപോകുന്നതും കൈമാറുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും രൂപത്തിൽ മന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളും നടപടി നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.