റിയാദ് : ഈ വർഷാവസാനത്തിനു മുമ്പായി 11 തൊഴിൽ മേഖലകളിൽ കൂടി സൗദിവൽക്കരണം നിർബന്ധമാക്കുന്ന തീരുമാനങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രൊജക്ട് മാനേജ്‌മെന്റ്, പർച്ചേയ്‌സിംഗ് തൊഴിലുകളും ഭക്ഷ്യ, മരുന്ന് മേഖലയിലെ ഏതാനും തൊഴിലുകളും സൗദിവൽക്കരിക്കും.
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം 21.3 ലക്ഷത്തിലേറെയായി ഉയരാനും തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറയാനും വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 35.6 ശതമാനമായി ഉയരാനും സൗദിവൽക്കരണ തീരുമാനങ്ങൾ സഹായിച്ചു.
സ്വദേശികൾക്ക് തൊഴിലുകൾ നൽകാൻ സ്വകാര്യ മേഖല നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യവസായികളുമായി സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു.