റിയാദ് – വയർലസ് കമ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചതായി കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) അറിയിച്ചു. ഡിസംബർ 13 മുതൽ അംഗീകൃത ഏജൻസികൾ മുഖേന മാത്രമേ വയർലസ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുകയുള്ളൂ. വയർലസ് ഉപകരണങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മെച്ചപ്പെടുത്താനും വയർലസ് ഉപകരണങ്ങളുടെ രജിസ്‌ട്രേഷൻ സേവന കാര്യക്ഷമത ഉയർത്താനും ഇറക്കുമതി ചെയ്യുന്ന വയർലസ് ഉപകരണങ്ങൾ അംഗീകൃത മാനദണ്ഡങ്ങൾക്ക് നിരക്കുന്നതാണെന്ന് ഉറപ്പു വരുത്താനും പുതിയ വ്യവസ്ഥയിലൂടെ ലക്ഷ്യമിടുന്നതായി സി.ഐ.ടി.സി പറഞ്ഞു. സൗദിയിൽ വയർലസ് ഉപകരണ ഇറക്കുമതി, വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ സാന്നിധ്യവും വ്യാപനവും ശക്തമാക്കാനും സ്വകാര്യ മേഖലയെ ശാക്തീകരിക്കാനും വയർലസ് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിൽ മത്സരം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. വ്യത്യസ്ത ഇനം വയർലസ് കമ്യൂണിക്കേഷൻ ഉപകരണങ്ങൾ നേടലും അവയുടെ രജിസ്‌ട്രേഷനും അംഗീകൃത ഏജൻസികൾ വഴി മാത്രമേ സാധ്യമാവുകയുള്ളൂ